പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ കറുകപുത്തൂർ എന്ന സ്ഥലത്താണ് ഈ പുരാതനമായ നരസിംഹം മൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ശ്രീ നരസിംഹ മൂർത്തിയെ കൂടാതെ ഗണപതി,അയ്യപ്പൻ,ശിവൻ ,ഭഗവതി , രക്ഷസ്സ് എന്നീ പ്രതിഷ്ഠകളും ഉണ്ട് . കറുകപ്പത്തൂർ ഏകാദശി ദേശത്തിൻറെ ആഘോഷമായി എല്ലാവർഷവും നടത്തിവരുന്നു.